കർണാടകയിൽ ആർടിസി പണിമുടക്ക് തുടരുന്നു
Monday, April 12, 2021 1:09 AM IST
ബംഗളൂരു: ആറാം ശന്പള കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കണമെന്നും ശന്പള വർധന നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് ആറാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. ജോലിയില്ലെങ്കിൽ കൂലിയില്ലെന്നു സർക്കാർ നിലപാടെടുത്തതോടെ ട്രെയിനികളായ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു. ഇതോടെ ടൗൺ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.