ഐടി നിയമത്തിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് യുഎന്നിന് ഇന്ത്യയുടെ മറുപടി
Monday, June 21, 2021 12:26 AM IST
ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നസാധാരണക്കാരെ ശക്തിപ്പെടുത്താനാണു പുതിയ ഐടി നിയമത്തിനു രൂപം നല്‍കിയതെന്നും വിശാലമായ ചർച്ചകൾക്കു ശേഷമാണു പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യൻ മിഷൻ വ്യക്തമാക്കി.
ഇന്ത്യയുടെ പുതിയ ഐടി ചട്ടം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളോടു യോജിക്കാത്തതാണെന്നും പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.