രാജ്യസഭയ്ക്കുള്ളിൽ മന്ത്രി കൈയേറ്റത്തിന് ഒരുങ്ങിയെന്നു തൃണമൂൽ എംപി
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: രാജ്യസഭയ്ക്കുള്ളിൽ കേന്ദ്ര മന്ത്രി ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായി തൃണമൂൽ കോണ്ഗ്രസ് എംപി. നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി തന്നെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണു തൃണമൂൽ എംപി ശാന്തനു സെൻ പറഞ്ഞത്.
ബഹളത്തെത്തുടർന്ന് ഇന്നലെ സഭ പിരിഞ്ഞപ്പോഴാണ് മന്ത്രി തനിക്കുനേരേ കൈയേറ്റത്തിനുവരെ മുതിർന്നതെന്നും സഹപ്രവർത്തകർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും ശാന്തനു സെൻ പറഞ്ഞു.