അശ്ലീലവീഡിയോ കേസ്: നടി ഗഹന വസിഷ്ഠിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Wednesday, August 4, 2021 12:48 AM IST
മുംബൈ: വ്യാപാരി രാജ്കുന്ദ്ര മുഖ്യപ്രതിയായ അശ്ലീല വീഡിയോ നിർമാണക്കേസിൽ നടി ഗഹന വസിഷ്ഠ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മുംബൈ അഡീഷണൽ സെഷൻസ് കോടതി തള്ളിക്കളഞ്ഞു. അറസ്റ്റിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ടാണ് ഗഹന കോടതിയെ സമീപിച്ചത്.
ഗഹനയ്ക്കെതിരേയുള്ള ആരോപണം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സോനാലി അഗർവാൾ അപേക്ഷ തള്ളിയത്.