എയർ മാർഷൽ വി.ആർ. ചൗധരി വ്യോമസേനാ മേധാവിയാകും
Wednesday, September 22, 2021 1:02 AM IST
ന്യൂഡൽഹി: എയർ മാർഷൽ വി.ആർ. ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും.
സെപ്റ്റംബർ 30നു വിരമിക്കുന്ന എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയ്ക്കു പകരമാണ് ചൗധരിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമസേനാ ഉപമേധാവിയായ ഇദ്ദേഹം 1982ലാണ് വ്യോമസേനയിൽ ചേർന്നത്.