നടൻ ശ്രീകാന്ത് അന്തരിച്ചു
Wednesday, October 13, 2021 12:46 AM IST
ചെന്നൈ: പ്രമുഖ തമിഴ്നടൻ ശ്രീകാന്ത്(82) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 1965ൽ പുറത്തിറങ്ങിയ, ജയലളിത നായികയായ "വെണ്ണിറ ആടൈ' ആണ് ശ്രീകാന്തിന്റെ ആദ്യ സിനിമ.
നാൽപ്പതു വർഷം നീണ്ട കരിയറിൽ നായകനായും വില്ലനായും ഇരുന്നൂറിലധികം സിനിമകളിൽ ശ്രീകാന്ത് തിളങ്ങി. 50 സിനിമകളിൽ നായകനായിരുന്നു. ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നീ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. തങ്കപ്പതക്കം, ഭൈരവി തുടങ്ങിയവയാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകൾ.