തൃണമൂൽ നേതാവ് സായനി ഘോഷ് വധശ്രമക്കുറ്റത്തിന് അറസ്റ്റിൽ
Monday, November 22, 2021 1:03 AM IST
അഗർത്തല: ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് സായനി ഘോഷിനെ വധശ്രമക്കുറ്റം ചുമത്തി ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അഗർത്തലയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണു അറസ്റ്റ്. തൃണമൂൽ യുവജന വിഭാഗം സെക്രട്ടറിയാണു സായനി ഘോഷ്. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.