കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും: സർവേ
Monday, November 22, 2021 1:03 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനമാകുമെന്ന് സീ വോട്ടർ സർവേ.
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് ഏജൻസിയായ സി വോട്ടർ സംഘടനയും അന്താരാഷ്ട്ര വാർത്താ എജൻസി ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസും (ഐഎഎൻഎസ്) ചേർന്നു നടത്തിയ സർവേയിൽ 55 ശതമാനം ആളുകളും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അടുത്ത വർഷത്തെ നിയമസഭാ തെര ഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതിൽ ബിജെപിയെ അനുകൂലിക്കുന്നവരിൽ 47 ശതമാനം ആളുകളാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ബിജെപി സഖ്യത്തിന് അനുകൂലമാകുമെന്ന് പറഞ്ഞത്.
പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നവരിൽ 36 ശതമാനം ആളുകൾ ഇതിനോട് വിയോജിച്ചു.