ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് എണ്ണ ചോർന്നു
Sunday, November 28, 2021 12:46 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ച് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിച്ചു. അപകടത്തെത്തുടർന്ന് കടലിൽ എണ്ണ ചോർന്നതായി അധികൃതർ പറഞ്ഞു. എന്നാൽ മറ്റ് അത്യാഹിതങ്ങളൊന്നുമില്ല. 26ന് രാത്രിയായിരുന്നു സംഭവം. ഏവിയേറ്റർ, അറ്റ്ലാന്റിക് ഗ്രേസ് എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചതെന്നു പ്രതിരോധവക്താവ് ട്വീറ്റ് ചെയ്തു. തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.