എംഎൽസി തെരഞ്ഞെടുപ്പ്: ചാക്കിട്ടുപിടിത്തം ഭയന്ന് നഗരസഭാ കൗൺസിലർമാരെ ബിജെപി മാറ്റി
Tuesday, November 30, 2021 12:34 AM IST
നാഗ്പുർ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് നാഗ്പുരിലെ തങ്ങളുടെ കൗൺസിലർമാരെ ബിജെപി മറ്റിടങ്ങളിലേക്കു മാറ്റി. ചന്ദ്രശേഖർ ബാവൻകുലെയാണു ബിജെപി നേതാവ്.
ബിജെപിയിൽനിന്നു രാജിവച്ച രവീന്ദ്ര ഭോയർ ആണു കോൺഗ്രസ് സ്ഥാനാർഥി. 151 അംഗ നാഗ്പുർ കോർപറേഷനിൽ ബിജെപിക്ക് 107 അംഗങ്ങളുണ്ട്. കോൺഗ്രസിന്റെ ചാക്കിട്ടുപിടിത്തം ഭയന്നാണ് നഗരസഭാംഗങ്ങളെ നൈനിറ്റാൾ, ഗോവ, കാഷ്മീർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കു മാറ്റിയത്.