എഎപി സ്ഥാനാർഥി പാർട്ടി വിട്ടു കോൺഗ്രസിൽ
Tuesday, January 18, 2022 1:19 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ ഫിറോസ്പുർ റൂറൽ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി അമൻദീപ് ആഷു ബാൻഗെർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
മൾട്ടിനാഷണൽ കന്പനി പോലെയാണ് എഎപി പ്രവർത്തിക്കുന്നതെന്ന് അമൻദീപ് കുറ്റപ്പെടുത്തി. അമൻദീപ് ഫിറോസ്പുർ റൂറലിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നു പഞ്ചാഹബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു.