കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
Saturday, January 22, 2022 1:33 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും അതിതീവ്രമാകുന്പോഴും പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കാതെ കേന്ദ്രം. പാർലമെന്റിന്റെ ഈ വർഷത്തെ ആദ്യ സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ 31ന് തുടങ്ങും.
കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി എംപിമാരും നാനൂറിലേറെ പാർലമെന്റ് ജീവനക്കാരും കോവിഡ് ബാധിതരായതിനു പിന്നാലെയാണു ബജറ്റ് സമ്മേളനം മാറ്റേണ്ടതില്ലെന്ന തീരുമാനം.
എൻഡിഎ സർക്കാരിന്റെ 2022-23 വർഷത്തെ പുതിയ കോവിഡ് കാല ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിയിലായ സാധാരണക്കാർ, കർഷകർ, ചെറുകിട- പരന്പരാഗത വ്യവസായികൾ, ബിസിനസുകാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ആശ്വാസ പദ്ധതികളും സാന്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സാന്പത്തിക അവലോകന റിപ്പോർട്ട് (ഇക്കണോമിക് സർവേ) ലോക്സഭയിൽ സമർപ്പിക്കും.
ജോർജ് കള്ളിവയലിൽ