റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കം
Monday, January 24, 2022 1:51 AM IST
ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാചരണത്തിന് ഇന്നലെ തുടക്കമായി. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ 125-ാം ജന്മദിനമായ ഇന്നലെ ദിനാചരണങ്ങൾ ആരംഭിച്ചത്. മുൻ വർഷങ്ങളിൽ 24 മുതലായിരുന്നു ആഘോഷങ്ങൾ.
ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമയുടെ ഹോളോഗ്രാം പതിപ്പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുനർനിർമാണം പൂർത്തിയായ ശേഷം ആദ്യമായി രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകത ഇത്തവണ യുണ്ട്.