പത്മ പുരസ്കാര നാമനിർദേശങ്ങൾ ഓണ്‍ലൈനായി സമർപ്പിക്കാം
Friday, May 6, 2022 2:24 AM IST
ന്യൂ​ഡ​ൽ​ഹി: 2023ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ക്കു​ന്ന പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ 2022 സെ​പ്റ്റം​ബ​ർ 15 വ​രെ ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ഓ​ണ്‍ലൈ​നി​ൽ പ​ത്മ അ​വാ​ർ​ഡ് പോ​ർ​ട്ട​ൽ https://aw ards.gov.in വ​ഴി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. പ​ത്മ​വി​ഭു​ഷ​ൻ, പ​ത്മ​ഭുഷ​ൺ, പ​ത്മ​ശ്രീ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക​ളാ​ണ്.


വി​ശി​ഷ്ട​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ഒ​പ്പം എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും ശ്രേ​ഷ്ഠ​വും അ​സാ​ധാ​ര​ണ​വു​മാ​യ നേ​ട്ട​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ വം​ശം, തൊ​ഴി​ൽ, സ്ഥാ​നം, ലിം​ഗ​ഭേ​ദം തു​ട​ങ്ങി​യ​വ അ​വാ​ർ​ഡി​ൽപ്ര​സ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.