പുതുമുഖങ്ങൾക്ക് 50% പദവികൾ നൽകണമെന്ന് കെപിസിസി
Friday, May 13, 2022 1:23 AM IST
ന്യൂഡൽഹി: പുതുമുഖങ്ങൾക്കും 50 വയസിൽ താഴെയുള്ളവർക്കും പാർട്ടിയുടെയും പാർലമെന്ററി സ്ഥാനങ്ങളുടെയും 50 ശതമാനം സംവരണം കോണ്‍ഗ്രസിൽ നടപ്പാക്കണമെന്ന് കെപിസിസി.
നേതാക്കളെയും പ്രവർത്തകരെയും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം, അച്ചടക്കം, തന്ത്രം, ഇന്ത്യൻ ഭരണഘടന, ജനസംഖ്യാശാസ്ത്രം എന്നിവയിൽ പരിശീലിപ്പിക്കുന്ന പാഠ്യപദ്ധതിയോടെ പാർട്ടി വിദ്യാലയങ്ങൾ ആരംഭിക്കുക, ബിജെപിയുടെ വർഗീയതയെ നേരിടാൻ ലോകത്തിലെ വിവിധ മതനേതാക്കളെ ക്ഷണിച്ച് മതേതര ഉച്ചകോടി നടത്തുക തുടങ്ങി പത്ത് നിർദേശങ്ങൾ ഉദയ്പൂരിൽ ഇന്നു തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ ചർച്ചയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു.
കോണ്‍ഗ്രസ് ഫണ്ടിനായി ബാങ്ക് അക്കൗണ്ട് തുടങ്ങുക, പ്രതിമാസ സംഭാവന സംവിധാനം ഏർപ്പെടുത്തുക, സാന്പത്തിക സുതാര്യതയ്ക്കായി ഓഡിറ്റിംഗ് നടത്തുക തുടങ്ങിയ നിർദേശങ്ങളും കെപിസിസി മുന്നോട്ടുവച്ചിട്ടുണ്ട്.