പത്താംക്ളാസ് പാഠ്യപുസ്തകത്തിൽ ആർഎസ്എസ് നേതാവിന്റെ പ്രസംഗം: ന്യായീകരിച്ച് കർണാടകമന്ത്രി
Tuesday, May 17, 2022 1:46 AM IST
ബംഗളൂരു: പത്താം ക്ളാസ് വിദ്യാർഥികളുടെ പരിഷ്കരിച്ച പാഠ്യപുസ്തകത്തിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾക്കൊള്ളിച്ചതിനെ ന്യായീകരിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഇതിനെതിരേ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.
യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രസംഗമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും ഹെഡ്ഗേവാറിനെക്കുറിച്ചോ ആർഎസ്എസിനെക്കുറിച്ചോ പരാമർശമില്ലെന്നും നാഗേഷ് പറഞ്ഞു.