ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരം: സുപ്രീംകോടതി
ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരം: സുപ്രീംകോടതി
Tuesday, June 28, 2022 2:37 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പക​മാ​യി ക്രൈ​സ്ത​വ​ർ​ക്കും ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ​ക്കുംനേ​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ക്ര​മ​ങ്ങ​ൾ​ക്കും വി​ദ്വേ​ഷപ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കുമെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ടു​ത്ത​മാ​സം വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.
ക്രൈ​സ്ത​വസ​മു​ദാ​യ​ത്തെ ല​ക്ഷ്യംവ​ച്ചു ന​ട​ക്കു​ന്ന വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും ആ​രാ​ധ​ന​ാല​യ​ങ്ങ​ൾ​ക്കുനേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ബം​ഗ​ളൂ​രു ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ ഡോ, നാ​ഷ​ണ​ൽ സോ​ളി​ഡാ​രി​റ്റി ഫോ​റം, ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോഷി​പ്പ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രാ​ണു ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വേ​ന​ല​വ​ധി​ക്കുശേ​ഷമുള്ള ആദ്യ ദി​വ​സം ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ഉ​റ​പ്പു ന​ൽ​കി​യ​ത്.

ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തെ ല​ക്ഷ്യംവ​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും മ​റ്റു തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളും ക​ടു​ത്ത വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ​ക്കും ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കുമെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.രാ​ജ്യ​ത്താ​കെ ക്രൈ​സ്ത​വ​ർ​ക്കും പു​രോ​ഹി​ത​ർ​ക്കു​മെ​തി​രേ പ്ര​തി​മാ​സം അ​ൻ​പ​തോ​ളം അ​ക്ര​മസം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നുവെന്ന് പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ കോ​ളി​ൻ ഗോ​ണ്‍സാ​ൽ​വ​സ് ചൂ​ണ്ടി​ക്കാ​ട്ടി.


ഈ ​വ​ർ​ഷം മേ​യി​ൽ മാ​ത്രം ക്രൈ​സ്ത​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​രോ​ഹി​ത​ർ​ക്കുമെതി​രേ 57 അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യ ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജെ.​ബി. പ​ർ​ദി​വാ​ല എ​ന്നി​വ​രുൾ​പ്പെ​ട്ട അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് വിലയിരുത്തി. ജൂ​ലൈ 11നു ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കണം

സം​സ്ഥാ​ന​ങ്ങ​ളി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന തെ​ഹ്സീ​ൻ പൂ​നാ​വാ​ല കേ​സി​ലെ വി​ധിനി​ർ​ദേ​ശം ന​ട​പ്പാ​ക്ക​ണ​മെ​ന്നാണ് ഹ​ർ​ജി​യി​ലെ ആവശ്യം. 2018ൽ ​ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​വേ​ഗ വി​ചാ​ര​ണ, ന​ഷ്ട​പ​രി​ഹാ​രം, ക​ർ​ശ​ന ശി​ക്ഷ, കൃ​ത്യ​വി​ലോ​പം വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി എന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി ന​ൽ​കി​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.