വാഹനാപകടത്തിൽ ആറ് പേർ മരിച്ചു
Monday, August 15, 2022 1:15 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ കാറും ടെംപോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരും കാറിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. മൻജുർസുംബ-പത്തോഡ ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
വിവാഹചടങ്ങിൽ പങ്കെടുക്കാൻ കേജിലെ ജിവാചിവാഡിയിലേക്കു പോവുകയായിരുന്ന പൂനെ സ്വദേശികളുടെ കാറാണ് ടെംപോയുമായി കൂട്ടിയിടിച്ചത്.