ലോട്ടറി വിൽപന: മേഘാലയ, സിക്കിം സർക്കാരുകളും സുപ്രീംകോടതിയിൽ
Thursday, August 18, 2022 1:17 AM IST
ന്യൂഡൽഹി: ഇതര സംസ്ഥാന ലോട്ടറി വിൽപന തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേ മേഘാലയ, സിക്കിം സർക്കാരുകൾ സുപ്രീംകോടതിയിൽ.
കോവിഡ് മഹാമാരിക്കുശേഷം മറ്റു വരുമാനങ്ങളില്ലെന്നും ഒരു സംസ്ഥാനത്തിന്റെ ഉത്പന്നം മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് തടയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കേസ് സുപ്രീംകോടതി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കും. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ നാഗാലാൻഡ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.