യുപിയിൽ അമോണിയ ചോർന്ന് 70 തൊഴിലാളികൾ ആശുപത്രിയിൽ
Friday, September 30, 2022 2:43 AM IST
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ മാംസ സംസ്കരണ ഫാക്ടറിയിൽ അമോണിയവാതകം ചോർന്ന് സ്ത്രീതൊഴിലാളികൾ ഉൾപ്പെടെ 70 പേർ ആശുപത്രിയിലായി. അലിഗഡിലെ റോരാവാരിലെ അൽ ദുവ ഫാക്ടറിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
തൊഴിലാളികളെല്ലാം അപകടനില തരണം ചെയ്തുവെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ കലക്ടർ ഇന്ദർ വീർ സിംഗ് അറിയിച്ചു. ഫാക്ടറി ഉടമ ഉൾപ്പെടെ ആറു പേരെ അറസ്റ്റ്ചെയ്തതായി എസ്എസ്പി എൻ. കലാനിധി അറിയിച്ചു.