ഓപ്പറേഷൻ ഗരുഡ: 175 പേർ അറസ്റ്റിൽ
Friday, September 30, 2022 2:43 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളെ പിടികൂടി സിബിഐ. ‘ഓപ്പറേഷൻ ഗരുഡ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 175 പേരാണ് അറസ്റ്റിലായത്.
ഇന്റർപോളിന്റെ സഹായത്തോടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യൻ മഹാസമുദ്ര മേഖല കേന്ദ്രീകരിച്ചുള്ള അനധികൃത മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കള്ളക്കടത്ത് തടയുകയാണ് ലക്ഷ്യം.