കോടിയേരിയുടെ നിര്യാണം: കാരാട്ടും യെച്ചൂരിയും അനുശോചിച്ചു
Monday, October 3, 2022 2:19 AM IST
ന്യൂഡൽഹി: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹനായ കമ്മ്യുണിസ്റ്റായിരുന്ന കോടിയേരി പോരാടിയ ആദർശങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും. കോടിയേരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷത്തിനും രാജ്യത്തിനും വലിയ നഷ്ടമാണെന്നും യെച്ചൂരി പറഞ്ഞു.
സിപിഎം പിബി അംഗം പ്രകാശ് കാരാട്ടും കോടിയേരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. മന്ത്രിയായും എംഎൽഎയായും കഴിവ് തെളിയിച്ച നേതാവായിരുന്ന കോടിയേരിയുടെ വിയോഗം വ്യക്തിപരമായും വലിയ നഷ്ടമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.