കരസേനാ ഹെലികോപ്റ്റർ തവാംഗിൽ തകർന്നുവീണ് ലഫ്. കേണൽ മരിച്ചു
Thursday, October 6, 2022 1:40 AM IST
തവാംഗ്: അരുണാചൽപ്രദേശിലെ തവാംഗിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണ് കരസേനയുടെ ഏവിയേഷൻ വിംഗിലെ ലഫ്. കേണൽ സൗരഭ് യാദവ് മരിച്ചു.
സഹ പൈലറ്റായ മേജറിനു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ പതിവു പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടമെന്ന് പ്രതിരോധ വക്താവ് കേണൽ എ.എസ്. വാലിയ പറഞ്ഞു. ചൈനാ അതിർത്തിക്കു സമീപമുണ്ടായ അപകട കാരണം വ്യക്തമല്ല.