ഹർജി തള്ളി
Tuesday, December 6, 2022 11:58 PM IST
ന്യൂഡൽഹി: സ്പൈനൽ മസ്കുലർ അസ്ട്രോഫി രോഗത്തിനുള്ള മരുന്നുകളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി. എസ്എംഎ ചികിത്സയ്ക്കായുള്ള ഒരു ഡോസ് സോളെഗ്സനാമ എന്ന മരുന്നിന് 17 കോടിയാണ് വില.
ജിഎസ്ടി മാത്രം 2.5 കോടി രൂപ വരുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഇത് നയപരമായ ഒരു വിഷയമായതിനാൽ ഇക്കാര്യത്തിൽ സർക്കാർ ആണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റീസ് എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഏതെങ്കിലും ഒരു പ്രത്യേക മരുന്നോ ചികിത്സയോ ജിഎസ്ടിയിൽനിന്നു പൂർണമായോ ഭാഗികമായോ ഒഴിവാക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു.