ഡോ. അമർത്യാസെന്നിനു വീണ്ടും വിശ്വഭാരതി നോട്ടീസ്
Saturday, January 28, 2023 1:59 AM IST
കോൽക്കത്ത: അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നൊബേൽ പുരസ്കാരജേതാവ് അമർത്യാ സെന്നിന് വീണ്ടും കൊൽക്കത്ത വിശ്വഭാരതി സർവകലാശാലയുടെ നോട്ടീസ്.
മൂന്നുദിവസത്തിനിടെ രണ്ടാംതവണയാണു ഭൂമി തിരിച്ചുനൽകാൻ സർവകലാശാല ഡോ.സെന്നിന് കത്ത് നൽകുന്നത്. പരമാവധി 1.25 ഏക്കർ ഭൂമി കൈവശം വയ്ക്കാമെന്നിരിക്കേ ഡോ.സെന്നിന്റെ പേരിൽ 1.38 ഏക്കർ ഭൂമിയുണ്ടെന്നാണ് കഴിഞ്ഞ 24 നുള്ള നോട്ടീസിൽ പറയുന്നത്.