ജോഡോ യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കണം
Sunday, January 29, 2023 12:40 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുക്ഷ ഒരുക്കണമെന്നാവശ്യപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കാഷ്മീരിലേക്കു കടന്ന ഭാരത് ജോഡോ യാത്രയിൽ വലിയ സുരക്ഷാവീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടി യാത്ര താത്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായതിനു സമാനമായ സുരക്ഷാവീഴ്ച ഇനിയും ഉണ്ടാകാൻ പാടില്ലെന്നും സമാപനസമ്മേളനത്തിൽ വിവിധ പാർട്ടികളുടെ പ്രധാന നേതാക്കളും വലിയ ജനക്കൂട്ടവും ഉണ്ടാകുമെന്നും ഖാർഗെ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയ്ക്കു മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു.