ഇ-ശ്രം പോർട്ടൽ: വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി
Wednesday, February 1, 2023 12:43 AM IST
ന്യൂഡൽഹി: ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28.55 കോടിയോളം വരുന്ന റേഷൻ കാർഡുള്ള കുടിയേറ്റ, അസംഘടിത തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനൂകൂല്യം ലഭിക്കുന്നുണ്ടോ എന്നതിന്റെ വിവരങ്ങൾ നൽകണമെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. സർക്കാർ പദ്ധതികളുടെ ആനൂകൂല്യം എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.