ത്രിപുരയിൽ സിപിഎം-കോൺഗ്രസ് ധാരണ
Friday, February 3, 2023 3:57 AM IST
അഗർത്തല: പൊതുശത്രുവായ ബിജെപിക്കെതിരേ പോരാടുമെന്ന പ്രഖ്യാപനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനായി ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും സീറ്റ് ധാരണയിലെത്തി. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കാനാണു തീരുമാനം. അഗർത്തലയിലെ രാംനഗറിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ ഇരുപാർട്ടികളും പിന്തുണയ് ക്കും. സിപിഐയും ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിൽ മത്സരിക്കും.