വിഖ്യാത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു
വിഖ്യാത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു
Saturday, February 4, 2023 5:08 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​കെ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വാ​​​​യ വി​​​​ഖ്യാ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ കെ. ​​​​വി​​​​ശ്വ​​​​നാ​​​​ഥ് (93) അ​​​​ന്ത​​​​രി​​​​ച്ചു. വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ശ​​​​ങ്ക​​​​രാ​​​​ഭ​​​​ര​​​​ണം, സാ​​​​ഗ​​​​ര​​​​സം​​​​ഗ​​​​മം തു​​​​ട​​​​ങ്ങി​​​​യ ക്ലാ​​​​സി​​​​ക് സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത് വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ണ്.

1930ൽ ​​​​ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലാ​​​​ണ് വി​​​​ശ്വ​​​​നാ​​​​ഥ് ജ​​​​നി​​​​ച്ച​​​​ത്. തെ​​​​ലു​​​​ങ്കി​​​​നു പു​​​​റ​​​​മേ ത​​​​മി​​​​ഴ്, ഹി​​​​ന്ദി സി​​​​നി​​​​മ​​​​ക​​​​ളും ഇ​​​​ദ്ദേ​​​​ഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. 48-ാം ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​കെ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വാ​​​​ണ്. 2016ലാ​​​​ണ് ഈ ​​​​അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച​​​​ത്. 1965 മു​​​​ത​​​​ൽ വി​​​​ശ​​​​്വനാ​​​​ഥ് 50 സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. അ​​​​ക്കി​​​​നേ​​​​നി നാ​​​​ഗേ​​​​ശ്വ​​​​ര റാ​​​​വു അ​​​​ഭി​​​​ന​​​​യി​​​​ച്ച"ആ​​​​ത്മ ഗൗ​​​​ര​​​​വം’ ആ​​​​ണ് ആ​​​​ദ്യം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത സി​​​​നി​​​​മ. ഈ ​​​സി​​​നി​​​മ​​​യ്ക്ക് മി​​​ക​​​ച്ച സി​​​നി​​​മ​​​യ്ക്കു​​​ള്ള ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ന്ദി അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു.

1992ൽ ​​​​വി​​​​ശ്വ​​​​നാ​​​​ഥി​​​​നെ പ​​​​ദ്മ​​​​ശ്രീ ന​​​​ല്കി രാ​​​​ജ്യം ആ​​​​ദ​​​​രി​​​​ച്ചു. അ​​​​ഞ്ചു ദേ​​​​ശീ​​​​യ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും 20 ന​​​​ന്ദി അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും 10 ഫി​​​​ലിം​​​​ ഫെ​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും വി​​​​ശ്വ​​​​നാ​​​​ഥി​​​​നെ തേ​​​​ടി​​​​യെ​​​​ത്തി.

ശ​​​​ങ്ക​​​​രാ​​​​ഭ​​​​ര​​​​ണം എ​​​​ന്ന സി​​​​നി​​​​മ​​​​യാ​​​​ണ് വി​​​​ശ്വ​​​​നാ​​​​ഥി​​​​നെ പ്ര​​​​ശ​​​​സ്തി​​​​യു​​​​ടെ കൊ​​​​ടു​​​​മു​​​​ടി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.
സം​​​​ഗീ​​​​ത​​​​ത്തി​​​​നു പ്രാ​​​​ധാ​​​​ന്യം ന​​​​ല്കി​​​​യ ഈ ​​​​സി​​​​നി​​​​മ അ​​​​തേ പേ​​​​രി​​​​ൽ മൊ​​​​ഴി മാ​​​​റ്റി ത​​​​മി​​​​ഴി​​​​ലും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നും പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.​ പി​​​​ന്നീ​​​​ട് വി​​​​ശ്വ​​​​നാ​​​​ഥ് സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ശാ​​​​ര​​​​ദ, സ്വാ​​​​തി മു​​​​ത്യം, ശ്രീ​​​​വെ​​​​ണ്ണ​​​​ല , കാ​​​​ലം മ​​​​റി​​​​ന്ദി തു​​​​ട​​​​ങ്ങി​​​​യ ചിത്രങ്ങൾ ക​​​​ലാ​​​​മൂ​​​​ല്യ​​​​മേ​​​​റി​​​​യ​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു. സ്വ​​​​യം​​​​ക്രു​​​​ശി, ഓ ​​​​സീ​​​​താ ക​​​​ഥ, ജീ​​​​വ​​​​ന ജ്യോ​​​​തി, സീ​​​​താ​​​​ല​​​​ക്ഷ്മി, ഭ​​​​ര​​​​തം, സു​​​​ബോ​​​​ധ​​​​യം, സ്വ​​​​രാ​​​​ഭി​​​​ഷേ​​​​കം, ഈ​​​​ശ്വ​​​​ർ, ശു​​​​ഭ്കാ​​​​മ്ന(​​​​ഹി​​​​ന്ദി), കാം​​​​ചോ​​​​ർ(​​​​ഹി​​​​ന്ദി) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു മ​​​​റ്റു ശ്ര​​​​ദ്ധേ​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ൾ. മൂ​​​ന്നു സി​​​നി​​​മ​​​ക​​​ളി​​​ൽ വി​​​ശ്വ​​​നാ​​​ഥ് അ​​​ഭി​​​യ​​​നി​​​ച്ചി​​​ട്ടു​​​മുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.