വ്യോമസേനാ പരിശീലനവിമാനം തകർന്ന് പൈലറ്റുമാരെ കാണാതായി
Sunday, March 19, 2023 1:02 AM IST
ബാലാഗട്ട്: മധ്യപ്രദേശിലെ ബാലാഗട്ടിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാരെ കാണാതായി.
മഹാരാഷ്ട്രയിലെ അതിർത്തിജില്ലയായ ഗോണ്ടിയയിലെ ബിർസി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ചെറുവിമാനം ബാലാഗട്ടിന് 40 കിലോമീറ്റർ അകലെ പർവതമേഖലയിൽ തകർന്നുവെന്നാണ് നിഗമനം. സമീപമുള്ള ലാൻജി,കിർനാപുർ മേഖലയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.