കേരളത്തിൽ 23.4 ശതമാനം കുട്ടികളിൽ വളർച്ചാമുരടിപ്പ്
Thursday, March 23, 2023 2:17 AM IST
ന്യൂഡൽഹി: കേരളത്തിൽ അഞ്ചു വയസിൽ താഴെയുള്ള 23.4 ശതമാനം കുട്ടികളിലും വളർച്ചാമുരടിപ്പുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിത്.
പോഷകാഹാരത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി അങ്കണവാടികളുടെ കീഴിൽ ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കുട്ടികളിൽ വളർച്ചാ മുരടിപ്പ് ഏറെയുള്ള സംസ്ഥാനം ബിഹാറാണ്. ഏറ്റവും കുറവ് പോണ്ടിച്ചേരിയിലാണെന്നും മന്ത്രാലയം വിശദീകരിച്ചു. കേരളത്തിൽ ഏഴു ശതമാനം കുട്ടികളിലും ഭാരക്കുറവും കണ്ടുവരുന്നു. അങ്കണവാടി സേവനങ്ങൾക്ക് കീഴിലുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പ്രോഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികൾക്കായി പുതുക്കിയിരുന്നു. പോഷകാഹാര പദ്ധതികൾ വിപുലപ്പെടുത്തുന്നതിനു പ്രത്യേകം ശ്രദ്ധപുലർത്താറുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.