പഞ്ചാബ് മന്ത്രിക്ക് ഐപിഎസ് വധു
പഞ്ചാബ് മന്ത്രിക്ക് ഐപിഎസ് വധു
Sunday, March 26, 2023 1:35 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബ് മ​​ന്ത്രി ഹ​​ർ​​ജോ​​ത് സിം​​ഗ് ബെ​​യി​​ൻ​​സും ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ ജ്യോ​​തി യാ​​ദ​​വും ഇ​​ന്ന​​ലെ വി​​വാ​​ഹി​​ത​​രാ​​യി. രൂ​​പ്ന​​ഗ​​ർ ജി​​ല്ല​​യി​​ലെ ഗു​​രു​​ദ്വാ​​ര​​യി​​ൽ സി​​ക്ക് മ​​താ​​ചാ​​ര​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു വി​​വാ​​ഹം.

അ​​ന​​ന്ത്പു​​ർ സാ​​ഹി​​ബ് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് ഹ​​ർ​​ജോ​​ത്(32) നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ​​ത്. ഭ​​ഗ​​വ​​ന്ത് മ​​ൻ മ​​ന്ത്രി​​സ​​ഭ​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യാ​​ണ് ഇ​​ദ്ദേ​​ഹം. അ​​ന​​ന്ത്പു​​ർ സാ​​ഹി​​ബി​​ലെ ഗം​​ഭീ​​ർ​​പു​​ർ ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് ഹ​​ർ​​ജോ​​ത്. 2017ൽ ​​ഇ​​ദ്ദേ​​ഹം സാ​​ഹ്‌​​നേ​​വാ​​ൾ മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സരി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.


പ​​ഞ്ചാ​​ബ് കേ​​ഡ​​ർ ‍ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​യ ജ്യോ​​തി യാ​​ദ​​വ് ഹ​​രി​​യാ​​ന​​യി​​ലെ ഗു​​രു​​ഗ്രാം ജി​​ല്ല​​ക്കാ​​രി​​യാ​​ണ്. മാ​​ൻ​​സ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫാ​​ണ് ജ്യോ​​തി യാ​​ദ​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.