ഒരുമാസമായി തുടരുന്ന കലാപത്തിൽ 98 പേർക്കാണ് ജീവഹാനിയുണ്ടായത്. 310 പേർക്കു പരിക്കേറ്റു. 272 ദുരിതാശ്വാസക്യാന്പുകളിലായി 37,450 പേരാണ് കഴിയുന്നതായും അധികൃതർ പറഞ്ഞു. ഈ മാസം 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആടിയുലഞ്ഞ് മണിപ്പുരിലെ വിദ്യാഭ്യാസരംഗം ഇംഫാൽ: ഒരുമാസമായി തുടരുന്ന കലാപം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് മണിപ്പുരിലെ വിദ്യാഭ്യാസമേഖലയെ. ഇന്റർനെറ്റ് സേവനം സസ്പെൻഡ് ചെയ്തതിനാൽ ഓൺലൈൻ പഠനവും വഴിമുട്ടിയിരിക്കുകയാണ്.
പരീക്ഷകൾ എന്നു നടക്കുമെന്നതിൽ ആർക്കും ധാരണയില്ല.കടുത്ത വെല്ലുവിളി തുടരുന്പോഴും ഇംഫാൽ ഈസ്റ്റിലെയും ഇംഫാൽ വെസ്റ്റിലെയും 22 കേന്ദ്രങ്ങളിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഒരു വിധത്തിൽ നടത്തി. കഴിഞ്ഞമാസം ഏഴിന് നടന്ന രാജ്യവ്യാപക പരീക്ഷ മണിപ്പുരിൽ മാറ്റിവയ്ക്കുകയായിരുന്നു. ഒട്ടേറെ രക്ഷിതാക്കൾ നീറ്റ് പരീക്ഷയ്ക്കായി കുട്ടികൾക്കൊപ്പം സംസ്ഥാനത്തിനു പുറത്തേക്കു പോവുകയും ചെയ്തിരുന്നു.