അഗ്നി പ്രൈം പരീക്ഷണം വിജയം
Friday, June 9, 2023 1:05 AM IST
ബാലസോർ: പുതുതലമുറ ബാലസ്റ്റിക് മിസൈൽ അഗ്നി പ്രൈംമിന്റെ പരീക്ഷണം ഡിആർഡിഒ ഒഡീഷ തീരത്ത് വിജയകരമായി നടത്തി. പരീക്ഷണം വിജകരമായിരുന്നെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു. മൂന്നു പരീക്ഷണ വിക്ഷേപണങ്ങൾക്കുശേഷം ആയുധശേഖരത്തിന്റെ ഭാഗമാക്കുന്നതിനു വേണ്ടിയുള്ള രാത്രി പരീക്ഷണമാണു നടത്തിയത്.