യന്ത്രത്തകരാർ: ജി 20ക്ക് എത്തിയ കനേഡിയൻ പ്രധാനമന്ത്രി പോയില്ല
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉദ്യോഗസ്ഥസംഘവും ഒരു ദിവസം കൂടി ഇന്ത്യയിൽ തങ്ങി.
ഔദ്യോഗിക വിമാനത്തിന് യന്ത്രത്തകരാർ നേരിട്ടതോടെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ മടക്കയാത്ര മുടങ്ങിയത്. വിമാനത്തകരാറിനെത്തുടർന്ന് ട്രൂഡോയും സംഘവും ഒരുദിവസംകൂടി ഹോട്ടലിൽ ചെലവഴിച്ചു.
ഇതിനുമുന്പ് 2016ലും 2019ലും ഇതേ വിമാനം പ്രധാനമന്ത്രിയുടെ യാത്ര മുടക്കിയിരുന്നു. 2016ൽ പ്രധാനമന്ത്രിയുമായി കാനഡയിലെ ഒട്ടാവയിൽനിന്ന് പറന്നുപൊങ്ങിയ വിമാനം അരമണിക്കൂറിനകം യന്ത്രത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.
2019ൽ ഈ വിഐപി വിമാനം കാനഡയിലെ ഒന്റാരിയോയിൽ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടത് വാർത്തയായിരുന്നു.
എയർഇന്ത്യ അലാസ്കയിൽ ഇറക്കി
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം. ബംഗളൂരുവിൽനിന്നു സാൻ ഫ്രാൻസിസ്കോയിലേക്ക് പോകുകയായിരുന്ന എഐ 175 വിമാനമാണ് അലാസ്കയിൽ ഇറക്കിയത്.
ജീവനക്കാരടക്കം മുന്നൂ റോളം പേർ വിമാനത്തിലു ണ്ടായിരുന്നു. തകരാർ പരിഹരിച്ച ശേഷം നാലു മണിക്കൂർ വൈകി ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 10ഓടെ വിമാനം സാൻ ഫ്രാൻസിസ്കോയിൽ എത്തിയതായി അധികൃതർ അറിയിച്ചു.