ഭരണഘടനയുടെ പകർപ്പിൽ ഗുരുതര പിഴവെന്നു കോണ്ഗ്രസ്
Thursday, September 21, 2023 12:30 AM IST
ന്യൂഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ എംപിമാർക്കു ലഭിച്ച ഭരണഘടനയുടെ പകർപ്പുകളിൽ ഗുരുതര പിഴവെന്ന് കോണ്ഗ്രസ്.
"മതേതരത്വം, സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഭരണഘടനയിൽനിന്നു നീക്കം ചെയ്തതായി കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്നലെ നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു.
ഇത് ആശങ്കാജനകമാണെന്നും സർക്കാർ ഈ മാറ്റം ബുദ്ധിപൂർവം നടത്തിയതാണെന്നും ഇതിനു പിന്നിലെ ഉദ്ദേശ്യങ്ങൾ പ്രശ്നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അധീർ രഞ്ജൻ പറഞ്ഞു.