പിടിയിലായവരുടെ കൈയില്‍നിന്ന് ആറരലക്ഷത്തോളം രൂപ വിലവരുന്ന 16 പവന് സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നും വിമാനമാര്‍ഗം ഗോവയില്‍ എത്തുകയും അവിടെനിന്നും തിരുവനന്തപുരം വരെയും തിരിച്ചും രാത്രിവണ്ടികളില്‍ യാത്ര ചെയ്ത് മോഷണം നടത്തി തിരിച്ചുപോവുകയുമായിരുന്നു ഇവരുടെ രീതി.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ രീതിയില്‍ ഇവര്‍ കവര്‍ച്ചകള്‍ നടത്തിയതായാണു സൂചന. ആര്‍പിഎഫ് ക്രൈം ഇന്‍സ്പെക്ടര്‍ എന്‍. കേശവദാസ്, മംഗളൂരു ജംഗ്ഷന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ തുടര്‍നടപടികള്‍ക്കായി മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി.