രാമസേതു ദേശീയ സ്മാരകമാക്കണം: ഹർജി തള്ളി
Wednesday, October 4, 2023 1:38 AM IST
ന്യൂഡൽഹി: രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു വ്യക്തിനിയമ ബോർഡിന്റെ ഹർജി തള്ളി സുപ്രീംകോടതി.
ഹിന്ദു വ്യക്തിനിയമ ബോർഡിനെ പ്രതിനിധീകരിച്ച് സംഘടനയുടെ അധ്യക്ഷനും ലഖ്നൗ ആസ്ഥാനമായുള്ള അഭിഭാഷകനുമായ അശോക് പാണ്ഡെ സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി തള്ളിയത്.