മൂടൽമഞ്ഞ്; ഡൽഹിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Sunday, December 3, 2023 1:28 AM IST
ന്യൂഡൽഹി: മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നീ വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.
ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞും പുകയും നിറഞ്ഞതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയിരുന്നു.