ആസാം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണാ ഗോസ്വാമി ബിജെപിയിലേക്ക്
Thursday, February 29, 2024 1:47 AM IST
ഗോഹട്ടി: ആസാം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണാ ഗോസ്വാമി പാർട്ടി വിട്ടു. ഇദ്ദേഹം ബിജെപിയിൽ ചേരും.
ജോർഹട്ടിൽ നിന്നുള്ള മുൻ എംഎൽഎയാണ് റാണ. ഈ മാസം ആദ്യം കോൺഗ്രസ് എംഎൽഎ കമലാഖ്യ ദേയ് പുർകായസ്ഥ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്സ്ഥാനം രാജിവച്ചിരുന്നു.
ഇദ്ദേഹവും മറ്റൊരു കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.