ജാർഖണ്ഡിൽ ട്രെയിൻ ഇടിച്ച് 12 യാത്രക്കാർക്കു ദാരുണാന്ത്യം
Thursday, February 29, 2024 2:28 AM IST
റാഞ്ചി: ജാർഖണ്ഡിലെ ജംതാരയിൽ ട്രെയിനിനു തീപിടിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് ചാടിയിറങ്ങിയ യാത്രക്കാരുടെ മേൽ മറ്റൊരു ട്രെയിൻ പാഞ്ഞുകയറി 12 പേർക്കു ദാരുണാന്ത്യം.
ജംതാരയിലെ കൽജാരിയയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാഗൽപുരിൽ നിന്ന് ബംഗളൂരുവിലേക്കു വരികയായിരുന്ന അൻഗ എക്സ്പ്രസിൽ തീപിടിത്തമുണ്ടായെന്ന അഭ്യൂഹത്തെത്തുടർന്നാണ് യാത്രക്കാർ പുറത്തേക്കു ചാടിയത്. അസൻസോളിലേക്കു പോവുകയായിരുന്ന ട്രെയിനാണ് അത്യാഹിതത്തിന് ഇടയാക്കിയത്.
രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്. മെഡിക്കൽ സംഘത്തെ അപകടസ്ഥലത്ത് എത്തിച്ചായി ജില്ലാ ഭരണകൂടം അറിയിച്ചു.