കൗസ്തവ് ബാഗ്ചി ബിജെപിയിൽ
Friday, March 1, 2024 2:29 AM IST
കോൽക്കത്ത: കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട കൗസ്തവ് ബാഗ്ചി ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ നിശിത വിമർശകനായിരുന്നു പ്രമുഖ അഭിഭാഷകനായ ബാഗ്ചി.
അതേസമയം, കൗസ്തവ് ആരാണെന്ന് ഞങ്ങൾക്കറിയില്ലെന്നായിരുന്നു ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന്റെ പ്രതികരണം.