ഒഡീഷ ഗവർണറുടെ മകൻ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി വേണമെന്നു പ്രതിപക്ഷം
Wednesday, July 17, 2024 1:04 AM IST
ഭുവനേശ്വർ: ഒഡീഷ ഗവർണർ രഘുബർ ദാസിന്റെ മകൻ ലളിത്കുമാർ രാജ്ഭവൻ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം.
ജൂലൈ ഏഴിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിനിടെ പുരി രാജ്ഭവനിലായിരുന്നു അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ(എഎസ്ഒ) ബൈകുണ്ഠ പ്രധാനു മർദനമേറ്റത്. ലളിത്കുമാറും കൂട്ടാളികളുമാണ് മർദിച്ചത്. തിങ്കളാഴ്ച പ്രധാനെ ആഭ്യന്തര വകുപ്പിലേക്കു സ്ഥലംമാറ്റി.
ലളിത്കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനു മുന്നിൽ ധർണ നടത്തി. പ്രധാനു നീതി ലഭ്യമാക്കണമെന്നു ബിജെഡി നേതാവ് ലേഖശ്രീ സാമന്ത്സിംഘാർ ആവശ്യപ്പെട്ടു. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാണ് ലളിത്കുമാറിന്റെ പിതാവായ രഘുബർ ദാസ്.