ആധാർ പുതുക്കൽ: സമയപരിധി നീട്ടി
Sunday, September 15, 2024 2:27 AM IST
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി.
ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർ കാർഡ് ഉടമകൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകംതന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു.
ഏറ്റവുമൊടുവിൽ ഇന്നലെവരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിസംബർ 14നുശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടിവരും.