സലിൽ അങ്കോളയുടെ അമ്മ മരിച്ചനിലയിൽ
Saturday, October 5, 2024 5:26 AM IST
പൂന: മുൻ ക്രിക്കറ്റ് താരവും നടനുമായ സലിൽ അങ്കോളയുടെ അമ്മയെ പൂനയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തറത്ത നിലയിലാണു മാലാ അശോക് അങ്കോള(77)യുടെ മൃതദേഹം കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം. ജോലിക്കാരി ഫ്ളാറ്റിലെത്തിയപ്പോളാണ് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ത്യക്കായി ഒരു ടെസ്റ്റും 20 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള സലിൽ അങ്കോള ഫാസ്റ്റ്-മീഡിയം ബൗളറാണ്. ഹിന്ദി സിനിമകളിലും ടിവി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.