അജിത്ത് രാജപക്ഷ ലങ്കൻ ഡെപ്യൂട്ടി സ്പീക്കർ
Wednesday, May 18, 2022 1:50 AM IST
കൊളംബോ: ശ്രീലങ്കൻ പാർട്ടി ഡെപ്യൂട്ടി സ്പീക്കറായി ഭരണസഖ്യമായ എസ്എൽപിപിയുടെ സ്ഥാനാർഥി അജിത്ത് രാജപക്ഷ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന് രാജപക്സെ കുടുംബവുമായി ബന്ധമില്ല.
മഹിന്ദ രാജപക്സെ രാജിവച്ച് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം പാർലമെന്റ് സമ്മേളിച്ച ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ അജിത്തിന് 109ഉം പ്രതിപക്ഷ എസ്ജെബി സ്ഥാനാർഥി രോഹിണി കവിരത്നയ്ക്ക് 78ഉം വോട്ടുകൾ ലഭിച്ചു. സ്പീക്കർ മഹിന്ദ യപ അഭയവർധന എസ്എൽപിപിക്കാരനാണ്.