സഞ്ചാർ നിഗം എക്സിക്യൂട്ടീവ് അസോ. സംസ്ഥാന സമ്മേളനം
Friday, November 9, 2018 12:18 AM IST
കൊച്ചി: ബിഎസ്എൻഎലിലെ ഔദ്യോഗിക അംഗീകാരമുള്ള സഞ്ചാർ നിഗം എക്സിക്യൂട്ടീവ് അസോസിയേഷന്റെ (എസ്എൻഇഎ) 22-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊച്ചിയിലെ ഹോട്ടൽ ഹൈവേ ഗാർഡൻസിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം എം. ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.
ബിഎസ്എൻഎൽ കേരളഘടകം ചീഫ് ജനറൽ മാനേജർ ഡോ. പി. ടി. മാത്യു മുഖ്യാതിഥിയാകും. ബിഎസ്എൻഎൽ ഫോർ ജി സ്പെക്ട്രം അനുവദിക്കുക, ഫൈബർ നെറ്റ്വർക്ക് വിപുലീകരിക്കുക, ബിഎസ്എൻഎലിൽ നിന്ന് അനർഹമായി വാങ്ങിയ വിവിധയിനം ഫീസുകളും നികുതികളും തിരികെ നൽകുക, ശന്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവയ്ക്കും.