ഉഷയുടെ തണ്ടർബോൾട്ട് മിക്സർ ഗ്രൈന്റർ വിപണിയിൽ
Tuesday, August 6, 2019 10:42 PM IST
കൊച്ചി: അതിവേഗം പൊടിക്കുന്നതിന് സഹായകമായ ശക്തിയേറിയ തണ്ടർബോൾട്ട് മിക്സർ ഗ്രൈന്റർ ഉഷ ഇന്റർനാഷണൽ വിപണിയിലിറക്കി. കളർ മിക്സർ ഗ്രൈന്റർ വിഭാഗത്തിലേക്കുള്ള ഉഷയുടെ രംഗപ്രവേശനം കൂടിയാണ് തണ്ടർബോൾട്ട്. ചുവപ്പ്, മജന്ത നിറങ്ങളിൽ ഇത് ലഭ്യമാണ്.
പൂർണമായും ചെന്പുകൊണ്ട് നിർമിച്ച ശക്തിയേറിയ മോട്ടോർ ദീർഘകാലം നിലനിൽക്കും. ശബ്ദം കുറവാണെന്നതാണ് പ്രത്യേകത. ഷോക്ക്രഹിത എബിഎസ് ബോഡി, ലോഡ് കൂടുന്പോൾ തനിയെ നിന്നുപോകുന്നതടക്കമുള്ള സുരക്ഷാസംവിധാനങ്ങളും തണ്ടർബോൾട്ടിനുണ്ട്. മോട്ടോറിന് അഞ്ചു വർഷത്തെ വാറണ്ടി കന്പനി ലഭ്യമാക്കുന്നു. കേടുപാടുകൾ സംഭവിച്ചാൽ വീട്ടിൽ ചെന്ന് സൗജന്യമായി നന്നാക്കും. 5595 രൂപയാണ് വില.