ഇൻഷ്വറൻസ് സേവനം: ആദിത്യ ബിർളയും ഇന്ത്യൻ ബാങ്കും ധാരണയായി
Wednesday, August 7, 2019 11:39 PM IST
കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ ശാഖകളിൽ ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആദിത്യ ബിർള സണ്‍ ലൈഫ് ഇൻഷ്വറൻസ് ഇന്ത്യൻ ബാങ്കുമായി ധാരണയായി.
ബാങ്കിന്റെ അഞ്ചു കോടിയിലേറെ വരുന്ന ഉപഭോക്താക്കൾക്ക് ഉചിതമായ ലൈഫ് ഇൻഷ്വറൻസ് സേവനങ്ങൾ തെരഞ്ഞെടുക്കാൻ ഇതു സഹായകമാകും. രാജ്യത്തെ ഒൻപതു ബാങ്കുകളുമായാണ് ആദിത്യ ബിർള സണ്‍ ലൈഫിന് ഇപ്പോൾ സഹകരണമുള്ളത്.