ബാങ്ക് വേതന ചർച്ച തുടരും
Tuesday, September 17, 2019 10:36 PM IST
ഹൈദരാബാദ്: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഐ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യുഎഫ്ബിയു) ഇന്നലെ നടത്തിയ വേതനപരിഷ്കരണ ചർച്ച പരാജയപ്പെട്ടു. ചർച്ച തുടരും.
12 ശതമാനം വേതനവർധനയാണ് ഇന്നലെ ഐബിഎ ഓഫർ ചെയ്തത്. നേരത്തേ 10 ശതമാനമായിരുന്നു വാഗ്ദാനം. 15 ശതമാനത്തിൽ കുറഞ്ഞ വർധന പറ്റില്ലെന്ന് യുഎഫ്ബിയു വ്യക്തമാക്കി. 2017 നവംബറിൽ നടപ്പാക്കേണ്ടിയിരുന്ന വേതനപരിഷ്കരണത്തിനായാണു ചർച്ച.